എംഡിഎംഎ വില്‍പ്പനക്കിറങ്ങിയ കുപ്രസിദ്ധ ഗുണ്ട കായംകുളത്ത് പിടിയില്‍

ആലപ്പുഴ: എംഡിഎംഎ വില്‍പ്പനയ്ക്കിറങ്ങിയ കുപ്രസിദ്ധ ഗുണ്ട കായംകുളം പൊലീസിന്റെ പിടിയില്‍. വിജിത്ത് എന്ന 28കാരനാണ് പിടിയിലായത്. ഇയാള്‍ക്ക് മയക്കുമരുന്ന് കച്ചവടം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മാര്‍ച്ച് 23ന് രാത്രി 8.45ഓടെ എരുവ കിഴക്ക് തച്ചാശ്ശേരി മുക്കില്‍ നിന്നുമാണ് മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ വിജിത്തിനെ 2024ല്‍ കാപ്പാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് നാടുകടത്തിയിരുന്നു.
ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *