ഗ്യാസ് ഏജന്‍സിയില്‍ അതിക്രമം; മാനേജരെയും ജീവനക്കാരെയും കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചു

കൊച്ചി: എറണാകുളം മുണ്ടംവേലിയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമണം. മുണ്ടംവേലിയിലുള്ള സൂപ്പര്‍ ഫ്‌ലെയിംസ് എന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും മാനേജര്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് സംഭവം.
പ്രതി അറക്കല്‍ ഡെന്നിസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്യാസ് ഏജന്‍സി അടച്ചിട്ട് തൊഴിലാളികള്‍ പ്രതിഷേധിച്ചു. പ്രതിയായ അറക്കല്‍ ഡെന്നിസ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഗ്യാസ് ഏജന്‍സിയില്‍ എത്തിയിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് കേസ് കൊടുക്കാതെ ഒഴിവാക്കുകയായിരുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു. പ്രതി ആക്രമിക്കാന്‍ ശ്രമിക്കുന്നത് മൂന്നാം തവണയാണെന്നും പ്രതിക്കെതിരെ കൃത്യമായ നടപടി വേണമെന്നും അത് വരെ സമരം തുടരുമെന്നും ജീവനക്കാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *