ബെംഗളൂരു: കര്‍ണാടകയിലെ കലബുറഗി ജില്ലയില്‍ നടുറോഡില്‍ അരുംകൊല. കുടുംബ വഴക്കിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ശരീത്തിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സാന്‍വി എന്ന 28കാരിയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിനിയാണ് സാന്‍വി. പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് ഭര്‍ത്താവായ അക്ഷയ് സാന്‍വിയെ കാറില്‍ കയറ്റി കൊണ്ടുപോകുകയും നടുറോഡില്‍ വെച്ച് കഴുത്തറുക്കുകയും ആയിരുന്നു. പിന്നാലെ ഇയാള്‍ യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി.
















Leave a Reply