കുവൈറ്റ്, ഒമാൻ ഭരണാധികാരികളുമായി സംസാരിച്ച് നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി

ന്യൂ ഡൽഹി: ഇറാൻ – യുഎസ്, ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ അശാന്തി പടർത്തിയിരിക്കെ ഗൾഫ് രാജ്യതലവന്മാരുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാൻ, കുവൈറ്റ് ഭരണാധികാരികളുമായാണ് മോദി സംസാരിച്ചത്.

ഒമാൻ സുൽത്താനായ സുൽത്താൻ ഹൈതം ബിൻ താരിഖ്, കുവൈറ്റ് ഭരണാധികാരിയായ ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബയുമായാണ് മോദി സംസാരിച്ചത്. ഇരു രാജ്യങ്ങളിലുമായി ഉണ്ടാകുന്ന അക്രമണങ്ങളിലും ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയിലും പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇന്ത്യ നയതന്ത്ര രീതിയാണ് കാംഷിക്കുന്നതെന്നും എല്ലാ രാജ്യങ്ങളോടും സംയമനം പാലിക്കണമെന്നും ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *