സംസ്ഥാനത്ത് ചൂട് കനക്കുന്നു

സംസ്ഥാനത്ത് ചൂട് കനക്കുന്നു. പാലക്കാട് ജില്ലയില്‍ ഇന്ന് മുതല്‍ 13-ാം തീയതി വരെ കാലാവസ്ഥാ വിഭാഗം ഉയര്‍ന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി വരെയും കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെയുമെത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും; തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 36 ഡിഗ്രി വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3ത്ഥC വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *