കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,13,080 രൂപയായി താഴ്ന്നു. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ തുടര്‍ന്ന വിപണി പെട്ടെന്ന് താഴേക്ക് പോയത് സാധാരണക്കാര്‍ക്കും വിവാഹ വിപണിക്കും വലിയ ആശ്വാസമായിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപയുടെ വര്‍ദ്ധനവാണ് കേരളത്തിലെ സ്വര്‍ണ്ണവിപണിയില്‍ ഉണ്ടായത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഉണ്ടായ നേരിയ അയവും സ്വര്‍ണ്ണവിലയെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തല്‍.














Leave a Reply