ന്യൂഡല്‍ഹി: എവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന് അധിക എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.
50 രൂപയാണ് പ്രത്യേക തീരുവ. ഇളവുകള്‍ക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാകും. ഇതോടെ വിമാന കമ്പനികള്‍ക്ക് ചെലവ്കൂടും. വിമാന ടിക്കറ്റ് ചാര്‍ജ് കൂടാനും സാധ്യതയുണ്ട്.
അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി വെട്ടി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയില്‍ നിന്ന് 3 രൂപയായി കുറച്ചു. ഇതോടെ പെട്രോളിന്റെ നികുതിയില്‍ 10 രൂപയുടെ കുറവുണ്ടാകും.
















Leave a Reply