ബെംഗളൂരു: ഐപിഎല്ലില്‍ കഴിഞ്ഞ വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ(ആര്‍സിബി) കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ട 11 ആരാധകര്‍ക്ക് ആദരമൊരുക്കാന്‍ ആര്‍സിബിയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും. ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കായി സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തില്‍ ഒരു സ്മാരക ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിലെ 11 സീറ്റുകള്‍ ഒഴിച്ചിടും. ഐപിഎല്‍ മത്സരങ്ങള്‍ക്ക് പുറമെ അന്താരാഷ്ട്ര മത്സരങ്ങളിലും ഈ 11 സീറ്റുകള്‍ സ്ഥിരമായി ഒഴിച്ചിട്ട് ആദരവ് പ്രകടിപ്പിക്കും. പ്രത്യേകമായി വേര്‍തിരിച്ചായിരിക്കും സീറ്റുകള്‍ ഒഴിച്ചിടുക.
11 സീറ്റുകള്‍ അവര്‍ക്കായി ഒഴിച്ചിടും, ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ മരിച്ച ആരാധകര്‍ക്കായി ആര്‍സിബിയുടെ ആദരം
















Leave a Reply