ശ്രീകാര്യത്ത് കിണറ്റിനുള്ളില്‍ ഫ്ളാറ്റ് സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് നിഗമനം

തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് കിണറ്റിനുള്ളില്‍ പുരുഷന്റെ മൃതദേഹം. ആറ്റിങ്ങല്‍ സ്വദേശി ഭാസ്‌കരപിള്ള (68) യുടേതാണ് മൃതദേഹം. കരിയത്തുള്ള നിര്‍മ്മാണം നടക്കുന്ന ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. മൂന്നുദിവസമായി ഭാസ്‌കരന്‍ പിള്ളയെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *