സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവന്‍ സ്വര്‍ണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രില്‍ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,14,240 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 1 ഗ്രാം വെള്ളിക്ക് 265 രൂപയും 10 ഗ്രാം വെള്ളിക്ക് 2,650 രൂപ വിലയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വര്‍ണവിലയില്‍ മാറ്റമില്ല














Leave a Reply