കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച ടോട്ടലിലേക്ക്. 12 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് ചെന്നൈ നേടിയിട്ടുള്ളത്.
32 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുകളും അടക്കം 48 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. ആയുഷ് മാത്രേ 17 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുകളൂം അടക്കം 38 റണ്‍സ് നേടി.
നേരത്തെ ടോസ് ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത ചെന്നൈക്കെതിരെ ഇറങ്ങുന്നത്. പേസര്‍ നവദീപ് സെയ്‌നിക്ക് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി.
















Leave a Reply