വിജയത്തിനപ്പുറം സൗഹൃദം; അഫ്ഗാൻ ക്യാപ്റ്റനെ ചേർത്തുപിടിച്ച് ശ്രേയസ് അയ്യർ, കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ഫ്രണ്ട്‌ഷിപ്പ് കപ്പ് പരമ്പരയിലെ മൂന്നാം മത്സരവും വിജയിച്ച് ഇന്ത്യ 3-0ന്റെ സമ്പൂർണ്ണ വിജയം സ്വന്തമാക്കി. പരമ്പര തൂത്തുവാരിയെങ്കിലും, മത്സരശേഷം ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ കാണിച്ച കായിക മാന്യതയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.

മത്സരത്തിന് ശേഷമുള്ള ഔദ്യോഗിക ചടങ്ങിൽ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനെ ശ്രേയസ് വേദിയിലേക്ക് നേരിട്ട് ക്ഷണിക്കുകയായിരുന്നു. എതിരാളികളെന്നതിലുപരി പരമ്പരയുടെ ‘സൗഹൃദ’ സന്ദേശം ഉയർത്തിപ്പിടിച്ച്, വിജയിച്ച ഇന്ത്യൻ ടീമിനൊപ്പം സദ്രാനെയും ചേർത്തുനിർത്തി ഔദ്യോഗിക ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിച്ചു. തോൽവിയിലും അഫ്ഗാൻ നായകന് അർഹിച്ച ബഹുമാനം നൽകിയ ശ്രേയസിന്റെ ഈ നടപടി കായികലോകത്തിന്റെ വലിയ കയ്യടിയാണ് നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *