കോഴിക്കോട് 16കാരിയുടെ കൊലപാതകം; പെണ്‍കുട്ടിയുടെയും പ്രതിയുടെയും മൊബൈല്‍ ഫോണുകള്‍ കിണറ്റില്‍

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ 16കാരി നസ്രീനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തു. പ്രതിയായ അദ്നാന്റെ ഫോണും ഇതേ കിണറ്റില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പ്രതി ജീവനൊടുക്കിയതിന് പിന്നാലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതായി അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. കേസില്‍ ദുരൂഹതയേറുന്ന സാഹചര്യത്തില്‍ നസ്രീന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം തീരുമാനിച്ചെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *