കുമ്പള: കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തില്‍ സോളാര്‍ അധിഷ്ടിത ഇലക്ട്രിക് വാഹനചാര്‍ജിംഗ് സ്റ്റേഷന്‍ ഉത്ഘാടനത്തിനൊരുങ്ങുന്നു. കാസര്‍ഗോഡ് ജില്ലയില്‍ സഹകരണമേഖലയിലെ ആദ്യത്തേതു, സംസ്ഥാനത്തെ സഹകരണ ആശുപത്രികളില്‍ ആദ്യത്തെതുമാണ് ഈ സംരംഭം. സംഘത്തിന് കിഴിലുള്ള കുമ്പള, ചെങ്കള, എന്നിവിടങ്ങളിലെ മൂന്ന് ആശുപത്രികളിലും ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥപിച്ചിട്ടുണ്ട്. കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ 35 KWP സോളാറും 37 KWP ഫാസ്റ്റ് ചാര്‍ജിംഗ് മിഷനുമാണുള്ളത്. ഒരുകാറും, രണ്ട് ത്രീവീലര്‍ / ടു വീലര്‍ എന്നിവയ്ക്ക് ഒരേ സമയം ചാര്‍ജ് ചെയ്യാം. ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ 115 KWP സോളാറും 67 KW ഡി സി ചാര്‍ജിംഗ് മെഷിനു മാണുള്ളത്. രണ്ട് കാറും, രണ്ട് ത്രീവീലര്‍ /ടു വീലര്‍ എന്നിവ ഒരേ സമയം ഇവിടെ ഒരേസമയം ഇവിടെ ചാര്‍ജ് ചെയ്യവുന്നതാണ്. കോ – ഓപ്പറേറ്റീവ് മെഡിക്കല്‍ സെന്റര്‍ മുള്ളേരിയയില്‍ 60 KWP സോളാറും 37 KWP ഡി സി ചാര്‍ജിംഗ് മെഷിനു മാണുള്ളത്. ഒരു കാറും, രണ്ട് ത്രീവീലര്‍ / ടു വീലര്‍ എന്നിവ ഒരേസമയം ഇവിടെ ചാര്‍ജ്ചെയ്യാവുന്നതാണ്. ഫാസ്റ്റ് ചാര്‍ജിഗ് സംവിധാനമാണ് മൂന്നിടങ്ങളിലും ഒരുക്കിയിട്ടുള്ളത്. 30 മിനിട്ടിനുള്ളില്‍ കാറിന്റെ 80% ചാര്‍ജിംഗ് ചെയ്യാന്‍ സാധിക്കും. മൂന്ന് ആശുപത്രികളിലുമായി 210 K W സോളാര്‍പനലും 141 K W ചാര്‍ജിംഗ് മെഷീനുമാണ് സ്ഥാപിച്ചിട്ടു ള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോട് കൂടിയാണ് പ്രൊജക്ട് നടപ്പിലാക്കുന്നത്. അനര്‍ട്ടിന്റെ സബ്സിഡിയും ലഭിക്കും. ഇലക്ട്രിക്ക് വാഹനഉടമകള്‍ക്ക് ചുരുങ്ങിയ നിരക്കില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. കോയ മ്പത്തൂര്‍ ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന TECH 7 ENERGY പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപന മാണ് സോളാര്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചത്. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം കോ – ഓപ്പറേറ്റീവ് ആണ് കണ്‍സ ള്‍ട്ടന്‍സി. കാസര്‍ഗോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ പവര്‍ ടെക് ആണ് ഇലക്ട്രിക് വര്‍ക്ക് ചെയ്തിരിക്കുന്നത്
സഹകരണ മേഖലയിലെ ആദ്യത്തെ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു















Leave a Reply