കുമ്പള പേരാലില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു; വാര്‍ഡ് വിഭജനത്തില്‍ പ്രതിഷേധം

കുമ്പള: യുഡിഎഫിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ പേരാലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രദേശത്തെ പ്രധാന കേന്ദ്രങ്ങളില്‍ വോട്ട് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി ബോര്‍ഡുകള്‍ നിരന്നത്. മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഉയര്‍ന്നിരിക്കുന്ന ഈ പ്രതിഷേധം മുന്നണികളെയും അധികൃതരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *