മലപ്പുറം: ഒരാഴ്ച മുമ്പ് കാണാതായ പ്രമുഖ ട്രാവൽ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയയില്‍ നിന്നാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടതിനെ തുടർന്ന് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ് നിലവിലുള്ളത്.
ജനപ്രിയ യൂട്യൂബ് ചാനലായ ‘യാത്ര ടുഡേ’ യുടെ ഉടമയാണ് മലപ്പുറം ചെലേമ്പ്ര സ്വദേശിയായ ദില്‍ഷാദ്. ഈ മാസം ആറാം തീയതിയാണ് അദ്ദേഹം വീട്ടില്‍ നിന്നും വ്ലോഗിങ്ങിനായുള്ള യാത്ര ആരംഭിച്ചത്. ജൂലൈ 22-ാം തീയതി വരെ സോഷ്യല്‍ മീഡിയയിലും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാൻ സാധിച്ചിരുന്നു.
എന്നാൽ അതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആവുകയും ബന്ധപ്പെടാന്‍ സാധിക്കാതിരിക്കുകയും ചെയ്തതോടെ കുടുംബം പൊലീസില്‍ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് അപകടത്തെ തുടർന്ന് മേഘാലയയിലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വിവരവും ഇദ്ദേഹം സുരക്ഷിതനാണെന്ന വിവരവും പുറത്തുവന്നത്.
















Leave a Reply