കാസർകോട്: ജില്ലയിലെ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന കാസർകോട് ജനറൽ ആശുപത്രിയിലേക്ക് സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും സഹായ പ്രവർത്തനങ്ങൾ രോഗികൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കാൻ സഹായകരമാകുമെന്ന് നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മെഹറുന്നിസ പറഞ്ഞു. സന്നദ്ധ പ്രവർത്തകൻ ജനറൽ ആശുപത്രിയിലേക്ക് സംഭാവനയായി നൽകിയ മൂന്ന് വീൽചെയറുകൾ കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
സർക്കാരും നഗരസഭയും ആവശ്യമായ സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കുന്നുണ്ടെങ്കിലും, സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും ഭാഗത്തുനിന്നുള്ള ഇത്തരം പിന്തുണ രോഗികൾക്ക് വലിയ ആശ്വാസമാണ് പകരുന്നതെന്ന് അവർ വ്യക്തമാക്കി.
ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷ് വീൽചെയറുകൾ ഏറ്റുവാങ്ങി. ആശുപത്രിയുടെ സമഗ്ര പുരോഗതിക്കായി വിവിധ സന്നദ്ധ കൂട്ടായ്മകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു.
ചടങ്ങിൽ ഡോ. ജനാർദ്ദനൻ നായിക്, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡോ. അരുൺ റാം, ഡോ. നിഖിൽ, നഴ്സിങ് സൂപ്രണ്ട് നിർമ്മല, ഡെപ്യൂട്ടി സൂപ്രണ്ട് നസീമ, മാഹിൻ കുന്നിൽ, ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.














Leave a Reply