കാസർകോട്: നാഷണൽ ആയുഷ് മിഷൻ കാസർകോട് ജില്ലയിൽ നിലവിലുള്ള ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് (Ayurveda Therapist Course) അല്ലെങ്കിൽ ചെറുതുരുത്തി നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ്മയിൽ (NARIP) നിന്നുള്ള ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. 40 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രതിമാസം 14,700 രൂപ വേതനമായി ലഭിക്കും.
ഒക്ടോബർ 08-ന് രാവിലെ 10:30 ന് പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രി രണ്ടാം നിലയിൽ (എ ബ്ലോക്ക്) പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് സപ്പോർട്ടിങ് യൂണിറ്റ് (ഡി.പി.എം.എസ്.യു) ഓഫീസിലാണ് അഭിമുഖം നടക്കുക.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0467 2288106, 8848002953 എന്നീ ഫോൺ നമ്പറുകളിലോ dpmnamkasargod@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.













Leave a Reply