തിരുവനന്തപുരം: മഴയോ മറ്റ് അടിയന്തര സാഹചര്യങ്ങളോ കാരണം ജില്ലാ കളക്ടർമാരോ സർക്കാരോ അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ സ്കൂളുകൾക്കോ ട്യൂഷൻ സെന്ററുകൾക്കോ ക്ലാസുകൾ നടത്താൻ അനുമതിയില്ല. വിലക്ക് ലംഘിച്ച് ട്യൂഷനുകളോ പ്രത്യേക ക്ലാസുകളോ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷയ്ക്കാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും പ്രതികൂല കാലാവസ്ഥയിലും മറ്റും ക്ലാസുകൾ സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
കനത്ത മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിക്കുമ്പോൾ അങ്കണവാടികൾ, സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ/സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ ഒന്നിലും ക്ലാസുകൾ പാടില്ലെന്ന നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്.
















Leave a Reply