ദോഹ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഫ്രീഡം കപ്പ്’ ക്രിക്കറ്റ് ടൂർണമെന്റിൽ MK XI ചാമ്പ്യന്മാരായി. ഖത്തറിലെ ഗരാഫ പേൾലിംഗ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ H.H. റൈഡേഴ്സിനെ പരാജയപ്പെടുത്തിയാണ് MK XI കിരീടം ചൂടിയത്.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ മികച്ച ടീമുകൾ മാറ്റുരച്ചു. സൗഹൃദവും കായികമനോഭാവവും ഒത്തുചേർന്ന മത്സരങ്ങൾ കാണികൾക്കും ആവേശകരമായ അനുഭവമായി മാറി.
വ്യക്തിഗത പുരസ്കാരങ്ങൾ
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു:
- പ്ലെയർ ഓഫ് ദി ടൂർണമെന്റ്: അബ്ദുൽ റഹ്മാൻ എരിയാൽ
- മാൻ ഓഫ് ദി മാച്ച് (ഫൈനൽ): ഷാനവാസ് ബേദ്രിയ
- മികച്ച ബാറ്റ്സ്മാൻ: നവീൻ സെൽവരാജ്
- മികച്ച ബൗളർ: ഉസ്മാൻ മുട്ടുംതല
ഷംനാദ് കല്ലാർ, മൊയ്തീൻ കളത്തൂർ, ശങ്കർ നായർ, അക്കു അരിക്കാടി, സഫ്വാൻ എരിയാൽ, ഷാജഹാൻ, റാഷിദ്, ശിഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് ഫ്രീഡം കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ചത്.












Leave a Reply