കാസർകോട്: ജില്ലയിലെ മലയോര മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരം പെയ്ത ശക്തമായ മഴയിലും ഇടിമിന്നലിലും പെട്ട് രണ്ട് കന്നുകാലികൾ ചത്തു. ബളാൽ കൊന്നനംങ്ങാട് മാക്കം വീട്ടിൽ ബാബുവിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവും മുരിക്കിടാവും ആണ് ഇടിമിന്നലേറ്റ് ചത്തത്.
വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രദേശത്ത് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. മിന്നലിന്റെ ആഘാതത്തിന് പിന്നാലെ വീട്ടുകാർ തൊഴുത്തിലെത്തി പരിശോധിച്ചപ്പോഴാണ് കന്നുകാലികളെ ചത്ത നിലയിൽ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പഞ്ചായത്ത് അധികൃതർക്കും മൃഗസംരക്ഷണ വകുപ്പിനും വീട്ടുകാർ വിവരം കൈമാറി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കും. കാസർകോട് ജില്ലയിലെ മലയോര മേഖലകളിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത്.














Leave a Reply