വെള്ളരിക്കുണ്ട്: പ്രദേശത്ത് ഇടിമിന്നലിൽ രണ്ട് വീടുകളിലെ വയറിങ് പൂർണമായി കത്തിനശിച്ചു. മിന്നലേറ്റ ഒരാൾക്ക് പരിക്കേറ്റു. ബളാൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കുഴിങ്ങാട് ഉന്നതിയിലാണ് നാശനഷ്ടമുണ്ടായത്.
കുഴിങ്ങാട് ഉന്നതിയിലെ കണക്കൂർ മാണിക്യന്റെ വീട്ടിലാണ് ഇടിമിന്നലിൽ വലിയ നാശനഷ്ടമുണ്ടായത്. മിന്നലേറ്റതിനെ തുടർന്ന് വീടിന്റെ ഇലക്ട്രിക് വയറിങ്ങുകൾ ഉരുകി കത്തുകയും തറ തകരുകയും ചെയ്തു. സംഭവത്തിൽ മാണിക്യന് ചെറിയ തോതിൽ പരിക്കേറ്റിട്ടുണ്ട്.
ഇതിനു സമീപത്തുള്ള രാഘവന്റെ വീട്ടിലും മിന്നലാഘാതമുണ്ടായി. ഇവിടെയും ഇലക്ട്രിക് വയറിങ് പൂർണമായും കത്തിനശിച്ച നിലയിലാണ്.
സംഭവമറിഞ്ഞ് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത എ., വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.














Leave a Reply