കാസർകോട്: അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട്ടെ യുവതി അന്തരിച്ചു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാവി സ്റ്റീഫന്റെ ഭാര്യ മുരിക്കുന്നേൽ സോണിയ ജോൺ (36) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
സംസ്കാരം ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കാഞ്ഞങ്ങാട് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ചെമ്മട്ടംവയൽ സെമിത്തേരിയിൽ നടക്കും.
പയ്യാവൂർ വാക്കച്ചാലിൽ ജോൺ – ജെസി ദമ്പതികളുടെ മകളാണ്.
- മക്കൾ: ലിസ ഗ്രേസ്, മിഷേൽ മറിയം.
- സഹോദരങ്ങൾ: ജസ്റ്റിൻ (മംഗളൂരു), ജെയിൻ (ഓസ്ട്രേലിയ).














Leave a Reply