കുമ്പള: സ്വന്തം ജീവന് പോലും പണയപ്പെടുത്തി ഫ്ലൈദുബായ് വിമാനത്തെ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഫ്ലൈറ്റ് ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന് ബിജെപി കുമ്പള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു. ബിജെപി സംസ്ഥാന സമിതി അംഗം വി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിജെപി കുമ്പള മണ്ഡലം പ്രസിഡന്റ് ബി. വിക്രം പൈ അധ്യക്ഷത വഹിച്ചു.
ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന്റെ അസാമാന്യ ധൈര്യത്തെയും സാഹസികതയെയും രവീന്ദ്രന് പ്രകീര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ധീരമായ ഇടപെടല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കാരണമായതായി അദ്ദേഹം പറഞ്ഞു. ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യത്തോടെ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്തു.
സംസ്ഥാന സമിതി അംഗങ്ങളായ കോലാര്‍ സതീശ് ചന്ദ്ര ഭണ്ഡാരി, അഡ്വ. ബാലകൃഷ്ണ ഷെട്ടി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മഹേഷ് പുനിയൂര്, ദിനേശ് മുളിഞ്ച, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സുധാകര്‍ കാമത്ത്, പ്രേമാവതി, മണ്ഡലം ട്രഷറര്‍ രാധാകൃഷ്ണ റൈ, ജില്ലാ കമ്മിറ്റി അംഗം ബാബു കുബ്ബണ്ണൂര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി. വത്സരാജ്, മണ്ഡലം കമ്മിറ്റി അംഗം വിദ്യാ പൈ, കുമ്പള ഏരിയ കമ്മിറ്റി പ്രസിഡന്റുമാരായ സുജിത് റൈ, ശിവപ്രസാദ് റൈ മഡ്വ, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിവേകാനന്ദ ഷെട്ടി, കുമ്പള ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ രമേഷ് ഭട്ട്, അജിത് കുമ്പള എന്നിവരടക്കം നിരവധി ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.













Leave a Reply