പ്രൊഫ. കെ. ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

ചെങ്കള: വിജ്ഞാനവും വിനയവും ഒത്തിണങ്ങിയ ബഹുഭാഷാ പണ്ഡിതനായിരുന്നു കാസർക്കോട് ഖാളി പ്രൊഫ. കെ. ആലിക്കുട്ടി ഉസ്താദെന്ന് ചെങ്കള റെയ്ഞ്ച് എസ്.കെ.എസ്.ബി.വി. ബിലാൽ നഗർ തൊട്ടി മദ്റസയിൽ സംഘടിപ്പിച്ച പ്രൊഫ. കെ. ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും ദുആ മജ്‌ലിസും സമസ്തയുടെയും സമുദായത്തിന്റെയും പ്രിയങ്കരനായ നേതാവിനുള്ള ആദരവായി മാറി.

എല്ലാവരോടും സുഖവിവരങ്ങൾ ആരായുകയും പുഞ്ചിരിയോടെ പെരുമാറുകയും ചെയ്യുന്നതായിരുന്നു ഉസ്താദിന്റെ മാതൃകാപരമായ സ്വഭാവമെന്ന് നേതാക്കൾ അനുസ്മരിച്ചു.

ചെങ്കള റെയ്ഞ്ച് പ്രസിഡന്റ് ഹാരിസ് ദാരിമി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് സെക്രട്ടറി സലാം ബെളിഞ്ചം അനുസ്മരണ പ്രഭാഷണം നടത്തി. എസ്.കെ.എസ്.ബി.വി കൺവീനർ സലാം അസ്നവി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.കെ.എസ്.ബി.വി ചെയർമാൻ റംഷീദ് അർഷദി സ്വാഗതം ആശംസിച്ചു.

വോൾഗ അബ്ദുൽ റഹ്‌മാൻ ഹാജി (ബിലാൽ നഗർ തൊട്ടി), മുഹമ്മദലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ശഹദ് റഈസി, നവാസ് അസ്ഹരി, ബദ്‌റുദ്ദീൻ ചെങ്കള തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു.

എസ്.കെ.എസ്.ബി.വി ഭാരവാഹികളായ നിഹാൽ മെനങ്കോട് (പ്രസിഡന്റ്), മൊയ്തീൻ ഷാമിൽ (റഹ്മത്തി നഗർ), ആസിം അബ്ബാസ് (ചെങ്കള) തുടങ്ങിയവരും പരിപാടിയിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *