തൃക്കരിപ്പൂർ നടക്കാവിൽ പ്ലസ് ടു വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃക്കരിപ്പൂർ: നടക്കാവിൽ പ്ലസ് ടു വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് കൊവ്വൽ മുണ്ട്യക്ക് സമീപത്തെ ബസ് ക്ലീനർ ടി. വിജയന്റെ മകൻ കെ. ശിവനന്ദ് എന്ന ഉണ്ണി (17) ആണ് മരിച്ചത്. ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

ശനിയാഴ്ച ഉച്ചയോടെയാണ് ശിവനന്ദിനെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് (പരിയാരം) മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാതാവ്: കാട്ടൂർ ജിഷ.

സഹോദരി: സിയ വിജയൻ.

(ശ്രദ്ധിക്കുക: മാനസിക വിഷമങ്ങൾ നേരിടുന്നവർക്ക് സഹായത്തിനായി ‘ദിശ’ ഹെൽപ്‌ലൈൻ നമ്പറുകളിൽ വിളിക്കാം: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *