സേവാ സേതു അഭിയാന്‍: ബദിയടുക്കയില്‍ ബിജെപിയുടെ ഹെല്‍പ്പ് ഡെസ്‌ക് ക്യാമ്പ് സംഘടിപ്പിച്ചു; ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യമെന്ന് പി.ആര്‍. സുനില്‍

ബദിയടുക്ക: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികള്‍ സാധാരണക്കാരിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ക്യാമ്പ് സംഘടിപ്പിച്ചു. ‘സേവാ സേതു അഭിയാന്റെ’ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് ബിജെപി കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍ ഉദ്ഘാടനം ചെയ്തു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും വികസന-ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളും സമൂഹത്തിലെ താഴെത്തട്ടിലുള്ള ഓരോ വ്യക്തിക്കും ലഭ്യമാക്കുക എന്നതാണ് ഇത്തരം ക്യാമ്പുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ബിജെപി ഇതര മുന്നണികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ശങ്കര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വിനി കെ. എം., ജില്ലാ പഞ്ചായത്ത് അംഗം രാമപ്പ മഞ്ചേശ്വരം, അവിനാശ് റായ്, പ്രമുഖ നേതാക്കളായ മഹേഷ് വളകുഞ്ച, ഉദനേശ്വര, ഗംഗാധര പള്ളത്തടുക്ക, ബാലകൃഷ്ണ ഷെട്ടി, ശരത് ഷെട്ടി, രാജേഷ്, രജനി സന്ദീപ് എന്നിവര്‍ സംബന്ധിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *