പുത്തിഗെ: കേരളീയ മുസ്ലിം സമൂഹത്തിന് വഴികാട്ടിയായ മഹത്തുക്കളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും വിദ്യാർത്ഥികളിൽ ഗവേഷണ താല്പര്യം വളർത്താനുമായി എസ്.ബി.എസ് മുഹിമ്മാത്തുദ്ദീൻ മദ്രസ സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ പ്രത്യേക പഠന ക്യാമ്പയിൻ ‘പാത്ത്വേ ടു റിസർച്ച്’ ആരംഭിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പത്ത് ലോകോത്തര മഹാന്മാരുടെ ജീവിതവും സംഭാവനകളും പഠനവിധേയമാക്കിക്കൊണ്ട് വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധവും ഗവേഷണ രീതിശാസ്ത്രവും പകർന്നു നൽകുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഒക്ടോബർ 10 മുതൽ 20 വരെയാണ് പഠന പരിപാടികൾ നടക്കുന്നത്.
ക്യാമ്പയിന്റെ ഉദ്ഘാടനവും പ്രഥമ ക്ലാസും എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ നിർവഹിച്ചു. സ്വദർ മുഅല്ലിം അബ്ദുൽ ഖാദർ സഅദി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തുടക്കക്കാർക്ക് ലളിതമായി ഗവേഷണ തത്വങ്ങളും അപഗ്രഥന മികവും വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് പത്ത് ദിവസത്തെ മൊഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പ്രമുഖ പണ്ഡിതന്മാർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
വൈ.എം. അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്ത്, അബ്ദുസ്സലാം അഹ്സനി പഴമള്ളൂർ, ഉമർ സഖാഫി കർന്നൂർ, കരീം മാസ്റ്റർ കുമ്പള, അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ, ഇബ്രാഹിം സഖാഫി അർളടുക്ക, ഹസൻ ഹിമമി സഖാഫി അറന്തോട്, അസീസ് ഹിമമി ഗോസാഡ, ഉമർ സഖാഫി കൊമ്പോട്, ഹൗഫ് ഹിമമി സഖാഫി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.
എസ്.ബി.എസ് മദ്രസ മുദബ്ബിർ ഉമൈർ സഖാഫി സ്വാഗതവും സിദ്ധീഖ് സഖാഫി സി.എച്ച് നന്ദിയും പറഞ്ഞു.














Leave a Reply