സന്ദീപ് വാര്യര്‍ക്ക് വധഭീഷണി; കേസെടുത്ത് പൊലീസ്, പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് എംഎൽഎ

കാസര്‍കോട്: സന്ദീപ് വാര്യര്‍ എംഎല്‍എക്ക് വധഭീഷണിയെന്ന് പരാതി. ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നും വെടിവെച്ച് കൊല്ലുമെന്നാണ് ഭീഷണിയെന്നും പരാതിയിൽ പറയുന്നു. വൈകുന്നേരത്തോടെയാണ് എംഎൽഎക്ക് ഫോണ്‍കോള്‍ വന്നത്. സന്ദീപ് വാര്യരുടെ പരാതിയില്‍ ചന്ദേര പൊലീസ് കേസെടുത്തു.

വാരണാസിയില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞയാള്‍ തെറി വിളിച്ചെന്നും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സന്ദീപ് വാര്യര്‍ പരാതിയില്‍ പറയുന്നു. ജീവഭയം ഉണ്ടെന്നും വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *