‘റീവൈൻഡ്’ ലീഡേഴ്സ് മീറ്റ്: ലോഗോ പ്രകാശനം ചെയ്തു

മൊഗർ: മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘റീവൈൻഡ്’ ലീഡേഴ്സ് മീറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ഷാർജ കെ.എം.സി.സി കാസർകോട് മണ്ഡലം ട്രഷറർ ഷെരീഫ് എം.എസ്, യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കെ.ജെക്ക് നൽകിയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.

ചടങ്ങിൽ യൂത്ത് ലീഗ് മണ്ഡലം ട്രഷറർ അബ്ബാസ് മൊഗർ, വൈസ് പ്രസിഡന്റ് മൂസാ ബാസിത്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇൻ ചാർജ് അൽത്താഫ് ചൗക്കി, ട്രഷറർ ഇർഫാൻ കുന്നിൽ, സെക്രട്ടറി അബ്നാസ് കുന്നിൽ, ജുനൈദ് കമ്പാർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *