കാസർകോട് പി.ടി.എച്ച് ഹോസ്പിറ്റലിന്റെ രൂപരേഖ പുറത്തിറക്കി

കാസർകോട്: പി.ടി.എച്ച് കാസർകോട് മണ്ഡലം കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ പി.ടി.എച്ച് ഹോസ്പിറ്റലിന്റെ രൂപരേഖ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ട്രഷററും പി.ടി.എച്ച് ചെയർമാനുമായ പി.എം. മുനീർ ഹാജി, ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സലീം തളങ്കരക്ക് രൂപരേഖ കൈമാറിയാണ് ചടങ്ങ് നിർവഹിച്ചത്.

ചടങ്ങിൽ ജനറൽ കൺവീനർ മൊയ്തീൻ കൊല്ലമ്പാടി, സിദ്ദിഖ് ചക്കര, മൂസ ബാസിത്ത് തുടങ്ങിയ പ്രമുഖ നേതാക്കളും ഭാരവാഹികളും സംബന്ധിച്ചു. കാസർകോട്ടെ ആരോഗ്യ മേഖലയിൽ സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *