റാണിപുരം: റാണിപുരത്തെ അഡ്വഞ്ചർ പാർക്കിലുണ്ടായ സിപ്ലൈൻ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം. ജയകുമാർ ആവശ്യപ്പെട്ടു.
സിപ്ലൈൻ പ്രവർത്തിപ്പിക്കുന്നതിനിടെ പനത്തടി ചാമുണ്ടിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ ദാരുണമായി മരണപ്പെട്ട പശ്ചാത്തലത്തിൽ, റാണിപുരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് പ്രവർത്തിക്കുന്ന ഇത്തരം റൈഡുകളിൽ മതിയായ സുരക്ഷാ മുൻകരുതലുകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നും ജയകുമാർ ആവശ്യപ്പെട്ടു.















Leave a Reply