ദുബായ്: പ്രവാസലോകത്തെ പള്ളിക്കര മഠത്തിൽ ബദർ ജമാഅത്ത് അംഗങ്ങളുടെ കൂട്ടായ്മയും പരസ്പര സഹകരണവും ലക്ഷ്യമിട്ട് ദുബായിൽ ചേർന്ന പ്രവാസി സംഗമത്തിൽ ജിസിസി കമ്മിറ്റി ഔദ്യോഗികമായി രൂപീകരിച്ചു. പ്രവാസികളായ ജമാഅത്ത് അംഗങ്ങളെ ഒരേ വേദിയിൽ കോർത്തിണക്കാനും ജമാഅത്തിന്റെ സമഗ്ര പുരോഗതിക്കും ഉന്നതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
പ്രധാന ഭാരവാഹികൾ:
- പ്രസിഡന്റ്: സി.എ. ബഷീർ
- ജനറൽ സെക്രട്ടറി: ഹാഷിം മഠത്തിൽ
- ട്രഷറർ: മനാഫ് ഖാൻ
- ഓർഗനൈസിംഗ് സെക്രട്ടറി: ബഷീർ മെട്രോ
- വൈസ് പ്രസിഡന്റുമാർ: അബ്ദുൽ ഖാദർ കുഞ്ഞഹമ്മദ്, ഉമ്മർ അബ്ദുൽ ഖാദർ, മജീദ് പി.എം. അഹമ്മദ്, അബൂബക്കർ മുഹമ്മദ്
- ജോയിന്റ് സെക്രട്ടറിമാർ: ഹസീബ് ഖാൻ, നസീർ അബൂബക്കർ, ഖാലിദ് മൊയ്ദു മൂപ്പൻ, ജലീൽ മുഹമ്മദ്
എമിറേറ്റ്സ് കോർഡിനേറ്റർമാർ:
- ദുബായ്: ശരീഫ് കെ.സി. കുഞ്ഞഹമ്മദ്, ആഷിഖ് റഹ്മാൻ ഷാഫി
- ഷാർജ: ഫാറൂഖ് ടി.എച്ച്. ഇബ്രാഹിം, ഇല്ല്യാസ് അബൂബക്കർ
- അബുദാബി: മുഹ്സിൻ മൊയ്ദു, മിഹ്റാജ് ഇബ്രാഹിം
- ദെയ്ദ്: അബ്ദുൽ റഹ്മാൻ അബ്ദുൽ ഖാദർ
ഇവർക്ക് പുറമെ ശരീഫ് അബ്ദുൽ ഖാദർ, മുഹമ്മദ് മൂപ്പർ മൊയ്ദു, കരീം മാഹിൻ, ഫൈസൽ കുന്നിൽ മൊയ്ദു, ഹനീഫ സി.എ. മൊയ്ദു, ഹാരിസ് അബ്ദുൽ ഖാദർ, ജാബിർ മുഹമ്മദ്, നാസർ അബ്ദുൽ ഖാദർ, ഹാരിസ് മൂസ്സ, റാഷിദ് ഹംസ, ബാസിത്ത് അബ്ദുൽ ഖാദർ, ശംസുദ്ദീൻ ഹുസൈൻ, ഷമീം പോക്കറലി, മുസ്തഫ മുഹമ്മദ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗത്തിൽ തെരഞ്ഞെടുത്തു.
ജമാഅത്തിന്റെ പുരോഗതിക്കും അംഗങ്ങളുടെ കൂട്ടായ്മയ്ക്കും നാടിന്റെ നന്മയ്ക്കായുള്ള ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾക്കും പുതിയ കമ്മിറ്റി മുൻകൈയെടുത്ത് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.













Leave a Reply