കാഞ്ഞങ്ങാട്: മഹാരാഷ്ട്രയിൽ വെച്ച് നടന്ന പതിനാലാമത് നാഷണൽ പെൻകാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി കാഞ്ഞങ്ങാട് സ്വദേശിയായ നാല് വയസ്സുകാരൻ. സിംഗ കാറ്റഗറിയിൽ (Singa Category) മത്സരിച്ച എൽ.കെ.ജി വിദ്യാർത്ഥിയായ നോഹ ആർ ഗോകുലാണ് ദേശീയതലത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. കർണാടക സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് നോഹ ഈ ദേശീയ പോരാട്ടത്തിൽ അങ്കത്തട്ടിലിറങ്ങിയത്.
കാഞ്ഞങ്ങാട് അനന്തംപള്ള സ്വദേശികളായ എം.എം. ഗോകുലിന്റെയും രഞ്ജിനിയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ. പ്രായത്തെ വെല്ലുന്ന പ്രകടനത്തിലൂടെയാണ് നോഹ ദേശീയ വേദിയെ അമ്പരപ്പിച്ചത്.
ദേശീയ തലത്തിലെ ഈ സുവർണ്ണ നേട്ടത്തിന് പുറമെ, നിലവിൽ കർണാടക സ്റ്റേറ്റ് മുവായ് തായ് (Muay Thai) സിൽവർ മെഡലിസ്റ്റ് കൂടിയാണ് നോഹ ആർ ഗോകുൽ. നോഹയുടെ ഈ നേട്ടം കാഞ്ഞങ്ങാടിനും ഒപ്പം കേരളത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ കൊച്ചു ചാമ്പ്യന് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ആശംസകൾ നേരുന്നത്.













Leave a Reply