കാസർകോട്: ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി ബേവിഞ്ചയിൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 5 മണി മുതൽ ഒക്ടോബർ 19 തിങ്കളാഴ്ച രാവിലെ 10 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾക്ക് വഴിതിരിച്ചുവിടൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.
ചെറുവാഹനങ്ങൾക്കുള്ള ക്രമീകരണം:
- കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് കാസർകോട്ടേക്കും ചെർക്കളയിലേക്കും പോകുന്ന ചെറിയ വാഹനങ്ങൾ: ബേവിഞ്ച – ചെങ്കള – നാലാംമൈൽ – ഇന്ദിരാനഗർ വഴി (നായനാർ ഹോസ്പിറ്റലിന് സമീപത്തെ റോഡ്) തിരിഞ്ഞു പോകണം.
- കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാൽ – കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ: നാലാംമൈൽ സർവീസ് റോഡ് അണ്ടർപാസ് വഴി ഇതേ റൂട്ടിലൂടെ കടന്നുപോകണം.
ബസ്സുകളും വലിയ വാഹനങ്ങളും:
- റൂട്ടിലോടുന്ന ബസ്സുകളും മറ്റ് ഹെവി വാഹനങ്ങളും നിർമ്മാണപ്രവൃത്തി നടക്കുന്ന നിലവിലെ റോഡിലൂടെ തന്നെയാണ് കടത്തിവിടുക. എന്നാൽ, തിരക്ക് ഒഴിവാക്കാൻ ഒരു സമയം ഒരു ദിശയിലേക്ക് മാത്രമായിരിക്കും ഇവ കടത്തിവിടുകയെന്ന് പോലീസ് അറിയിച്ചു.
യാത്രക്കാർ നിർദ്ദേശിച്ചിട്ടുള്ള റൂട്ടുകൾ പാലിച്ച് പോലീസുമായും നിർമ്മാണ തൊഴിലാളികളുമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.














Leave a Reply