ആലംപാടി: നബിദിനാഘോഷത്തിന്റെ ഭാഗമായി പ്രദേശത്ത് സംഘടിപ്പിച്ച മീലാദ് ഘോഷയാത്രയ്ക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ‘ആസ്ക് ആലംപാടി’. ആലംപാടി, നാൽതടുക്ക എന്നിവിടങ്ങളിൽ നിന്നായി ഘോഷയാത്രയായി എത്തിയ കുരുന്നുകൾക്കാണ് ആസ്ക് പ്രവർത്തകർ ഹൃദ്യമായ വരവേൽപ്പ് നൽകിയത്.
ഘോഷയാത്രയിൽ അണിനിരന്ന കുട്ടികൾക്കും മുതിർന്നവർക്കും ക്ലബ്ബിന്റെ നേതൃത്വത്തിൽ മധുരമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പ്രവാചക സ്നേഹത്തിന്റെ പ്രതീകമായി ഒരുക്കിയ ഈ മധുരക്കിറ്റുകൾ കുട്ടികളിൽ ഏറെ കൗതുകവും സന്തോഷവും നിറച്ചു. ക്ലബ്ബ് പരിസരത്ത് വെച്ച് നടന്ന സ്വീകരണ ചടങ്ങിൽ പ്രദേശവാസികളായ നിരവധി പേർ പങ്കെടുത്തു.
ആസ്ക് ആലംപാടി ഭാരവാഹികളും മറ്റ് പ്രവർത്തകരും സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി. നാടിന്റെ ഐക്യവും സാഹോദര്യവും പരസ്പര സ്നേഹവും വിളിച്ചോതുന്നതായി ആസ്ക് ആലംപാടിയുടെ ഈ മാതൃകാ പ്രവർത്തനം.














Leave a Reply