കാസർകോട്: കോട്ടിക്കുളം കോട്ടപ്പാറയിൽ യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പാറ സ്വദേശി മുഹമ്മദ് അൻസാഫ് (30) ആണ് ജീവനൊടുക്കിയത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2:30 നും വൈകുന്നേരം 6:30 നും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. വീടിന്റെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് അൻസാഫിനെ കണ്ടെത്തിയത്. യുവാവ് ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസർകോട് കോട്ടിക്കുളത്ത് യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി













Leave a Reply