ദില്ലിയിലെ യൂത്ത് ലീഗ് – എം.എസ്.എഫ് നേതാക്കളുടെ അറസ്റ്റ്: മൊഗ്രാൽ പുത്തൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ സമരം നടത്തിയ മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മൊഗ്രാൽ പുത്തൂരിൽ പ്രതിഷേധ സംഗമം നടന്നു. മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊഗ്രാൽ പുത്തൂർ ടൗണിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ജനാധിപത്യപരമായി നടക്കുന്ന ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. അവകാശങ്ങൾക്കായി പോരാടുന്ന ശബ്ദങ്ങളെ അറസ്റ്റു കൊണ്ടു നിശബ്ദമാക്കാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ ശിഹാബ് കെ.ജെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദ്ദിഖ് ബേക്കൽ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം.എ നജീബ്, മണ്ഡലം ട്രഷറർ അബ്ബാസ് മൊഗർ, മണ്ഡലം വൈസ് പ്രസിഡന്റ്‌ മൂസാ ബാസിത്ത് തുടങ്ങിയവർ സംസാരിച്ചു.

നേതാക്കളായ ഇർഫാൻ കുന്നിൽ, അൽത്താഫ് ചൗക്കി, ജീലാനി കല്ലങ്കയ്, ഹാരിസ് പീബീസ്, ഷെഫീഖ് പീബീസ്, അബ്ദു നീട്ടത്തിൽ, ഖാദർ കടവത്ത്, അഡ്വ. സാബിത്ത് മഹമൂദ്, അബ്നാസ് കുന്നിൽ, അസ്‌കർ പടിഞ്ഞാർ, കെ.എം ഇർഷാദ്, അംസു മേനത്ത്, അമീർ കോട്ടക്കുന്ന് തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *