മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലെ ഡ്രൈവറും തമിഴ്നാട് സ്വദേശികളായ രണ്ട് നഴ്സുമാരുമാണ് മരിച്ച മറ്റു മൂന്നുപേർ.
കോട്ടയം പാലാ സ്വദേശിനി ജെയ്‌സി മോൾ (36), കുരുമുള്ളൂർ ആനച്ചേരി സ്വദേശിനി ജോബിന ജോണി (26) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.
വെള്ളിയാഴ്ച വൈകിട്ട് ഷോപ്പിംഗിനായി പുറപ്പെട്ടപ്പോഴായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ആശുപത്രി ജീവനക്കാരായ നാല് നഴ്സുമാരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.













Leave a Reply