തളിപ്പറമ്പ്: തളിപ്പറമ്പിൽ മാരക രാസലഹരിയായ എം.ഡി.എം.എയുമായി യുവാവും യുവതിയും എക്സൈസ് സംഘത്തിന്റെ പിടിയിലായി. പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്മാൻ (33), കർണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്കാൻ (23) എന്നിവരെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് രണ്ട് ഗ്രാമിലധികം എം.ഡി.എം.എ എക്സൈസ് സംഘം പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ്. ജെ യുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ലഹരിവിൽപ്പന സംഘങ്ങളെ കേന്ദ്രീകരിച്ച് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) അസീസ്, ബിജു. വി. വി, പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) ഉല്ലാസ് ജോസ്, വിജിത്ത്. ടി. വി, സിവിൽ എക്സൈസ് ഓഫീസർ കലേഷ്. എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജിത. എൻ, ഡ്രൈവർ പ്രകാശൻ. എം എന്നിവരും പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
തളിപ്പറമ്പിൽ ലഹരിവേട്ട; രാസലഹരിയുമായി യുവാവും കർണാടക സ്വദേശിനിയായ യുവതിയും എക്സൈസ് പിടിയിൽ













Leave a Reply