കാസർകോട്: കാറിൽ കടത്തുന്നതിനിടെ കാലിക്കടവിൽ വച്ച് 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാളിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശിനി റിയാഖാൻ എന്ന സാത്തി ഷേഖ് (31), ഘാന സ്വദേശി സാബെ (35) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ഈ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയർന്നു.
ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജിൻ്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്പി എം.പി. അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്.
കേസുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ പാറപ്പള്ളി സ്വദേശി കെ. മുഹമ്മദ് സാബിറിനെ (32) ആഗസ്റ്റ് 19-ന് പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് റിമാൻഡിൽ കഴിഞ്ഞിരുന്ന മറ്റ് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി സംഘത്തിൻ്റെ പ്രധാന കണ്ണികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതികളെ പിടികൂടിയത്.
സോഷ്യൽ മീഡിയ / വെബ്സൈറ്റ് വി














Leave a Reply