കുമ്പള: കുമ്പള നായിക്കാപ്പിൽ റോഡരുകിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ ബാറ്ററികൾ മോഷണം പോയി. സീതാംഗോളിയിലേക്ക് തവിടു ലോഡുമായി എത്തിയ ലോറിയുടെ രണ്ട് ബാറ്ററികളാണ് കള്ളന്മാർ കൊണ്ടുപോയത്. വടകര സ്വദേശിയായ ശാലുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.
സംഭവത്തിൽ ലോറി ഡ്രൈവർ ശാലു കുമ്പള പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം ഭാസ്കര നഗർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയുടെ രണ്ട് ബാറ്ററികളും സമാന രീതിയിൽ മോഷണം പോയിരുന്നു. ഈ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്.
പ്രദേശത്ത് ലോറി ബാറ്ററികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം സജീവമാണെന്ന ആശങ്കയിലാണ് വാഹന ഉടമകൾ. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കുമ്പളയിൽ ലോറി ബാറ്ററികൾ കവരുന്ന സംഘം സജീവം; വീണ്ടും മോഷണം













Leave a Reply