പുത്തിഗെ പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച് നടത്തി

കുമ്പള: പുത്തിഗെ പഞ്ചായത്ത് ഭരണസമിതി കെടുകാര്യസ്ഥതയാണ് നടത്തുന്നതെന്നാരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

പഞ്ചായത്തുകൾക്ക് നൽകേണ്ട പദ്ധതി വിഹിതം വെട്ടിക്കുറച്ചതാണ് മാർച്ചിലെ പ്രധാന ആരോപണം. കൂടാതെ, കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകൾക്ക് ഇതുവരെ വൈദ്യുതി കണക്ഷൻ നൽകാത്തതിലും ഇടത് മെമ്പർമാരുടെ വാർഡുകളിൽ പദ്ധതികൾ അനുവദിക്കുന്നില്ല എന്ന് ആരോപിച്ചുമായിരുന്നു പ്രതിഷേധം.

മാർച്ചിന്റെ ഉദ്ഘാടനം ഏരിയ സെക്രട്ടറി സി.എ. സുബൈർ നിർവ്വഹിച്ചു. ചടങ്ങിൽ കൃഷ്ണ ആൾവ, ഡി.എൻ. രാധാകൃഷ്‌ണൻ, വിട്ടൽറൈ, ജയന്തി, ശങ്കർ റൈ, അനിത, ശിവപ്പ റൈ, അബ്ദുൽ മജീദ്, ലളിത, രൂപ വി., ബഷീർ കൊട്ടൂടൽ, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *