പയ്യന്നൂർ: ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 22-കാരൻ അറസ്റ്റിലായി. കൊടക്കാട് ഓലാട്ട് സ്വദേശി ജിത്തുവിനെയാണ് പയ്യന്നൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുമായി വിവാഹിതനായ യുവാവ് ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ ആരുമില്ലാത്ത സമയം മനസ്സിലാക്കി ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി. സംസാരിച്ചിരിക്കുന്നതിനിടെ യുവാവ് കടന്നുപിടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
പിന്നീട് വീട്ടുകാരെത്തിയ ശേഷം പെൺകുട്ടി വിവരം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.













Leave a Reply