മന്ത്രിമാർക്ക് ജില്ലകളുടെ ചുമതലകൾ വീതിച്ചു നൽകി; കാസർകോട് കെ എം ഷാജി

തിരുവനന്തപുരം: ഭരണസൗകര്യം സുഗമമാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ വീതിച്ചു നൽകി സർക്കാർ ഉത്തരവിറക്കി. പ്രധാനപ്പെട്ട കൂടിയാലോചനകൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷദിവസങ്ങളിലെ പരിപാടികൾ എന്നിവ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും നടക്കുക. അതേസമയം, മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവർക്ക് പ്രത്യേകം ജില്ലകളുടെ ചുമതലകൾ നൽകിയിട്ടില്ല. മുതിർന്ന മന്ത്രിമാർ എന്ന പരിഗണന നൽകിയാണ് ഇവരെ ഒഴിവാക്കിയതെന്നാണ് സൂചന.

സംസ്ഥാന മന്ത്രിസഭയിൽ പ്രതിനിധികളില്ലാത്ത ജില്ലകളുടെ ചുമതലകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ചു നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ ചുമതല റെവന്യൂ മന്ത്രി എ പി അനിൽകുമാറിനാണ്. കാസർകോട് ജില്ലയിൽ നിന്ന് മന്ത്രിയില്ലാത്തതിനാൽ, വേങ്ങര എംഎൽഎ കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്കാണ് കാസർകോടിൻ്റെ ചുമതല നൽകിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ ചുമതല പി സി വിഷ്ണുനാഥിനും, മന്ത്രിയില്ലാത്ത ഇടുക്കി ജില്ലയുടെ ചുമതല അനൂപ് ജേക്കബിനും നൽകി ഉത്തരവിറക്കി.

Leave a Reply

Your email address will not be published. Required fields are marked *