കാസർകോട്: കർണാടകയിലെ മുരുഡേശ്വറിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക കൂടി മരിച്ചതോടെ ആകെ മരണം രണ്ടായി. കയ്യൂർ മയ്യിലെ കെ. ജാനകി (68) ആണ് ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാനകി ആദ്യം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് അവിടെ നിന്നുമാണ് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്.
തീർത്ഥാടന യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അപകടസ്ഥലത്ത് വെച്ച് തന്നെ കരുവാച്ചേരി എസ്.എസ്. കലാമന്ദിരത്തിന് സമീപത്തെ വിമുക്തഭടൻ സാഗർനാഥ് (44) മരണപ്പെട്ടിരുന്നു. ജാനകിയുടെ മകൾ നീതു, മരുമകൻ അവിനാശ്, കൊച്ചുമകൾ ആവണി എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.
മോഹനനാണ് പരേതയായ ജാനകിയുടെ ഭർത്താവ്. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ടി.വി. അവിനാശാണ് മരുമകൻ. കുഞ്ഞികൃഷ്ണൻ (ഓട്ടോ ഡ്രൈവർ, നീലേശ്വരം), കാർത്യായനി കെ, കമലാക്ഷി കെ (റിട്ട. അധ്യാപിക, ചാത്തമത്ത്) എന്നിവർ സഹോദരങ്ങളാണ്. പരേതരായ കെ. രാഘവൻ (റിട്ട. തഹസിൽദാർ), നാരായണി എന്നിവരുടെ മകളാണ് ജാനകി.
മുരുഡേശ്വരത്തെ വാഹനാപകടം: മരണം രണ്ടായി













Leave a Reply