കാസർഗോഡ്: എസ്.എസ്.എൽ.സി പരീക്ഷയിലും ബിരുദ പരീക്ഷയിലും ഉന്നത വിജയം കൈവരിച്ച വാർഡിലെ പ്രതിഭകളെ കുളങ്ങര പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടി ഉന്നത വിജയം കരസ്ഥമാക്കിയ ഷെസ ഫാത്തിമ, മാലിക് ദീനാർ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കോടെ ബി.ബി.എ ടി.ടി.എം (BBA TTM) ബിരുദ പരീക്ഷ വിജയിച്ച ഫാത്തിമ ഇബ്രാഹിം എന്നിവരെയാണ് കമ്മിറ്റി ആദരിച്ചത്.
വിജയികൾക്കുള്ള ഉപഹാര സമർപ്പണം മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് കെ.ബി മുനീർ, ജനറൽ സെക്രട്ടറി അഷ്റഫ് എരിയാൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ് ഭാരവാഹികളായ ബി.എം കുഞ്ഞാലി, മഷൂദ് എരിയാൽ, സമദ് വൈ.എം തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
തുടർപഠന രംഗത്തും ഉന്നത വിജയങ്ങൾ കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന് ഭാരവാഹികൾ ആശംസിച്ചു.













Leave a Reply