മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ടായി എൻ.എ നെല്ലിക്കുന്ന്; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

കാസർകോട്: മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ടായി മുൻ എംഎൽഎ എൻ.എ നെല്ലിക്കുന്നിനെ നിയമിച്ചു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്.

ജില്ലാ ജനറൽ സെക്രട്ടറിയായി പി.എം മുനീർ ഹാജിയെയും ട്രഷററായി പള്ളിക്കരയിലെ കെ.ഇ.എ ബക്കറിനെയും തിരഞ്ഞെടുത്തു. കെ.എം അബ്ദുൽ റഹ്‌മാൻ, വി.കെ ബാവ (തൃക്കരിപ്പൂർ) എന്നിവരാണ് പുതിയ വൈസ് പ്രസിഡണ്ടുമാർ. അഷ്റഫ് എടനീരിനെ ജില്ലാ സെക്രട്ടറിയായും പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിലെ സംസ്ഥാന ഭാരവാഹികൾ പുതിയ പദവികളിലേക്ക് നിയോഗിക്കപ്പെട്ടതോടെ ജില്ലാ നേതൃത്വത്തിൽ ഒഴിവ് വന്ന സ്ഥാനങ്ങളിലേക്കാണ് സംസ്ഥാന അധ്യക്ഷൻ പുതിയ നിയമനം നടത്തിയത്. ദീർഘകാലം നിയമസഭാംഗമായിരുന്ന എൻ.എ നെല്ലിക്കുന്നിന്റെ സംഘടനാ പരിചയം ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *