സി.എച്ച്: അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തിയ പ്രതിഭ; അനുസ്മരണ സംഗമം സംഘടിപ്പിച്ചു

ചൗക്കി കുന്നിൽ: രാഷ്ട്രീയ മേഖലയിൽ തിളങ്ങിനിൽക്കുമ്പോഴും മലയാള സാഹിത്യത്തിനും സാംസ്കാരിക രംഗത്തിനും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ സാഹിബെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം.എ. നജീബ് അഭിപ്രായപ്പെട്ടു. ചൗക്കി കുന്നിൽ ഗ്രീൻസ്റ്റാർ ടി. ഉബൈദ് സ്മാരക ലൈബ്രറി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലളിതവും ഹൃദ്യവുമായ ഭാഷയിലൂടെ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ച സി.എച്ച് ബഹുമുഖ പ്രതിഭയായിരുന്നു. ഒട്ടനവധി സാഹിത്യകാരന്മാരെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ എക്കാലത്തും മാതൃകാപരമാണെന്നും നജീബ് കൂട്ടിച്ചേർത്തു.

ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് നജീബ് കുന്നിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൂസാ ബാസിത് സ്വാഗതം ആശംസിച്ചു. സത്താർ ചൗക്കി, അൽത്താഫ് ചൗക്കി, ജുനൈദ് കമ്പാർ, ആശ് അലി, അൻസാർ പെരിയെടുക്ക, നവാസ് കസ്സു, ഹബീബ് മൂപ്പ, റഹ്മാൻ കന്യപാടി, ശിഹാബ് അർജാൽ, ഷെമീർ ചെമ്മു, സാബിത് ചൗക്കി, ആഷിക്ക് ബണ്ടി, ഖലീൽ, മുസ്തഫ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *