കാസർകോട്: ആലംപാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2003 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ‘ഓട്ടോഗ്രാഫ് – 03’ തങ്ങൾ പഠിച്ച വിദ്യാലയത്തിലേക്ക് വാട്ടർ ടാങ്കും വാട്ടർ ഫിൽറ്ററും നൽകി മാതൃകയായി.
അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സഹപാഠി കലന്തർ ഷാഫിയുടെ പവിത്രമായ ഓർമ്മ നിലനിർത്തുന്നതിനായാണ് പൂർവ്വവിദ്യാർത്ഥികൾ സ്കൂളിലെ കുട്ടികൾക്കായി ശുദ്ധജല വിതരണ സംവിധാനം ഒരുക്കി നൽകിയത്.
സ്കൂൾ അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് അനിത ടീച്ചർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. അധ്യാപകരായ ഹക്കീം മാസ്റ്റർ, സുലൈഖ ടീച്ചർ, വാർഡ് മെമ്പർ മാഹിൻ ആലംപാടി, പി.ടി.എ പ്രസിഡന്റ് കെ.കെ. അബൂബക്കർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ബാച്ച് പ്രതിനിധികളായ ഖാദർ ചാൽക്കര, റാഫി തട്ടിക്കൂട്ട്, കബീർ എസ്.എ, നൗമാൻ, ബഷീർ ചാൽക്കര തുടങ്ങിയവർ പങ്കെടുത്തു. പൂർവ്വവിദ്യാർത്ഥികളുടെ ഈ സ്നേഹോപഹാരത്തെ സ്കൂൾ അധികൃതരും പിടിഎയും അഭിനന്ദിച്ചു.














Leave a Reply